---
title: " 'സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍, ടി ജി മോഹന്‍ദാസിന് ജാമ്യം; 'എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്' - പരിഹസിച്ച് പി ജയരാജന്‍ "
english_title: "P Jayarajan Criticizes VD Satheesan After Social Media Coordinator Arrested In MDMA Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378004/ p-jayarajan-criticizes-vd-satheesan-mdma-case-tg-mohandas-bail"
published_at: "2026-08-11T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b01d0289ca_p-jayarajan-criticizes-vd-satheesan-mdma-case-tg-mohandas-bail.jpg"
keywords: ["P Jayarajan", "VD Satheesan", "TG Mohandas", "Kasargod MDMA Arrest"]
---

#  'സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍, ടി ജി മോഹന്‍ദാസിന് ജാമ്യം; 'എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്' - പരിഹസിച്ച് പി ജയരാജന്‍ 

> **Lead Summary:** > കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍ പിടിയിലായ സംഭവത്തിലും സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ച സംഭവത്തിലും മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തി. "എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.

## Article Content

> കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍ പിടിയിലായ സംഭവത്തിലും സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ച സംഭവത്തിലും മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തി. "എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലായത്. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലായത്.

മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരും പിടിയിലായി. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഹുസൈന്‍ വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു.

കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും മുഹമ്മദ് ഹുസൈന്‍ പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്.

> "സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍ പിടിയിലാകുന്നു" എന്നാണ് പി ജയരാജന്‍ കുറിപ്പില്‍ പറഞ്ഞത്.

അതേസമയം ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ഇന്നലെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവില്‍ പൊലീസിന്റെ വീഴ്ചകള്‍ കോടതി ചൂണ്ടിക്കാട്ടി.

> പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന്റെ പരാജയമാണെന്നും, അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. "സുപ്രീംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദ്ദേശത്തെ പൊലീസ് അവഗണിച്ചു. അറസ്റ്റ് നിയമ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്" എന്നും കോടതി ഉത്തരവില്‍ പറയുന്നു.

> പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവിനെയും പി ജയരാജന്‍ വിമര്‍ശിച്ചു. "ആര്‍എസ്എസ് വര്‍ഗീയവാദി ടി ജി മോഹന്‍ദാസിന് എളുപ്പത്തില്‍ ജാമ്യം കിട്ടാന്‍ കേരള പൊലീസ് സഹായിക്കുന്നു" എന്നാണ് പി ജയരാജന്റെ ആരോപണം.

രണ്ട് സംഭവങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

**English Summary:**

Senior CPM leader P Jayarajan took a dig at Opposition Leader VD Satheesan after his social media coordinator Muhammad Hussain was arrested with 139.29 grams of MDMA in Kalikadavu on Monday. Jayarajan also criticized the bail granted to Sangh Parivar activist TG Mohandas in a case related to abusing protesting students in Delhi, alleging Kerala Police helped him get bail easily. The CJM court in Thiruvananthapuram had observed lapses by police, including failure to serve notice and violation of Supreme Court guidelines.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378004/ p-jayarajan-criticizes-vd-satheesan-mdma-case-tg-mohandas-bail)